കോഴഞ്ചേരി: പഴയതെരുവിലെ സമരം അണിയറയില്‍ നിന്ന കോണ്‍ഗ്രസ് രംഗത്ത്. കഴിഞ്ഞ 10 വര്‍ഷം കോഴഞ്ചേരിയെ പ്രതിനിധീകരിച്ചിരുന്ന കോണ്ഗ്രസുകാരന് എംഎല്‍എയും മുന്‍കാലങ്ങളില്‍ കോഴഞ്ചേരി ഭരിച്ചിരുന്ന യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയും പഴയതെരുവിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.
എല്‍ഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടതോടെ പഴയതെരുവില്‍ അപകടം ഒഴിവാക്കാന്‍ നിരവധി നടപടികളാണ് സ്വീകരി്ച്ചതെന്നും പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സേവനം ഉറപ്പുവരുത്തിയെന്നും, കാര്‍ണര്‍ മിറര്‍ സ്ഥാപിച്ചു. അതുകൊണ്ടും അപകടം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന അവകാശ വാദവുമായി ഇടതുപക്ഷവും രംഗത്ത്. പരസ്പരം പ്രസ്താവനകള്‍ മാത്രമായി പഴയതെരുവ് ഒതുങ്ങിയിരിക്കുകയാണ്.
സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന പത്രങ്ങളില്‍ അച്ചടിച്ചു വന്നതിന്റെ തൊട്ടുപിന്നാലെയാണ് പൗരാവലി എന്നപേരില്‍ ഒരു സംഘടന നിരാഹാരസമരവുമായി രംഗത്തെത്തിയത്. പ്രകൃതിയെ മലീമസപ്പെടുത്തുന്ന ഫ്ളക്സുകള്‍ ഇവര്‍ വ്യാപകമായി വച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് വന്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ കോഴഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരപന്തലിലും പരിസരത്തും തമ്പടിച്ചിരിക്കുന്നത്. അപകടം പതിവായ പഴയതെരുവില്‍ സമരത്തിനെന്ന വ്യാജേന വരുന്നവരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതുമൂലം പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാകുന്നു. കഴിഞ്ഞദിവസം പൊയ്യാനില്‍ ആശുപത്രിയില്‍ വന്ന് തിരിച്ചുപോയ ദമ്പതികള്‍ സമരസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മുട്ടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവിടത്തെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറാകാത്തതും വിവാദമായിട്ടുണ്ട്.
കോണ്‍ഗ്രസുകാര്‍ പണം മുടക്കി പിന്നണിയില്‍ നിന്നാണ് പൗരാവലിയുടെ പേരില്‍ സമരം നടത്തുന്നതെന്ന് ആദ്യമേ നാട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. വ്യാഴാഴ്ച പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാര് സമരസ്ഥല്ത്ത ക്യാമ്പ് ചെയ്തതോടെയാണ് സമരത്തിന്റെ യഥാര്‍ത്ഥ മുഖം നാട്ടുകാര്‍ക്ക് ബോധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: