ന്യൂദല്‍ഹി: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സഹായമേകുന്നതിന് ഇതു വരെ 151 വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ രാജ്യമെമ്പാടും സ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മനേകാ ഗാന്ധി ലോക്സഭയില്‍ അറിയിച്ചു.
ഈ സെന്ററുകള്‍ വഴി 30,000 സ്ത്രീകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. പോലീസ്, വൈദ്യ സഹായം അടുത്തെങ്ങും ലഭ്യമല്ലാത്തവരും, സംഭവസമയത്ത് പോലീസ് സ്റ്റേഷന് സന്ദര്‍ശിക്കാന്‍ സാധിക്കാത്തവരുമായ വനിതകള്‍ക്ക് സഹായം നല്കാന് ഉദ്ദേശിച്ചുള്ളതാണ് വണ്‍ സ്റ്റോപ്പ് സെന്ററുകള്‍. ഓരോ കേന്ദ്രത്തിലും സൈക്കോളജിസ്റ്റ്, ഡോക്ടര്‍, നഴ്സ്, വക്കീല്‍, പോലീസ് തുടങ്ങിയവരുടെ സേവനവും എട്ട് കട്ടിലുകളും ലഭ്യമായിരിക്കും.
രാജ്യമെമ്പാടും ഇത്തരത്തിലുള്ള 600 കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓരോ വണ്‍ സ്റ്റോപ്പ് സെന്ററും വനിതാ ഹെല്പ് ലൈനുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: