ന്യൂദല്‍ഹി: എച്ച്ഐവി ബാധിതര്‍ക്കുള്ള പരിശോധന, ചികില്‍സാ നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി. എച്ച്ഐവി ബാധിതരായ എല്ലാവര്ക്കും ആന്റിറെട്രോ വൈറല്‍ തെറാപ്പി ചികിത്സ ലഭ്യമാക്കണമെന്ന് ഈ നയം നിര്‍ദ്ദേശിക്കുന്നു. എച്ച്ഐവി/എയ്ഡ്സ്, എസ്റ്റിഐ എന്നിവയ്ക്കായുള്ള നാഷണല്‍ സ്ട്രാറ്റജിക് പ്ലാനിന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നല്കി.
ഈ പദ്ധതിയിലൂടെ എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുക, ഗുണനിലവാരമുള്ള എച്ച്ഐവി നിര്‍ണ്ണയ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുക, അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി, സിഫിലിസ് തുടങ്ങിയവ പകരുന്നത് ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിടുന്നു. 2015 ലെ കണക്കുകള്‍ പ്രകാരം 21 ലക്ഷം എച്ച്ഐവി ബാധിതരാണ് രാജ്യത്തുള്ളത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി അനുപ്രിയ പട്ടേല്‍ ലോക്സഭയെ അറിയിച്ചതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: