തിരുവനന്തപുരം: മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ആവശ്യം ഉന്നയിച്ച് ധനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ഇതര സംസ്ഥാന ലോട്ടറി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നേരത്തേ കേരളം കേന്ദ്രത്തിനയച്ച കത്തുകളും ഇതിനോടൊപ്പം കേന്ദ്രത്തിന് വീണ്ടും അയച്ചിട്ടുണ്ട്.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. മിസോറം ലോട്ടറി ടിക്കറ്റിന്റെ അച്ചടി സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകളാണ് സിഎജി. റിപ്പോര്‍ട്ടിലുള്ളത്. ബാര്‍ കോഡ് പോലുള്ള യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടിക്കറ്റുകള്‍ അച്ചടിച്ചിരിക്കുന്നത്. മിസോറാം ലോട്ടറി ഡയറക്ടറേറ്റിന്റെ വിലാസമോ ഫോണ്‍ നമ്പരോ വെബ് വിലാസമോ ഒന്നുംതന്നെ ടിക്കറ്റുകളില്‍ അച്ചടിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.
ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയ കത്ത് നേരത്തെ മിസോറം ചീഫ് സെക്രട്ടറിയ്ക്ക് കേരള നികുതി വകുപ്പ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: