കൊടുങ്ങല്ലൂര്‍: സംസ്ഥാനത്ത് പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്‍മാര്‍ അഡ്വ: എല്‍.മുരുകന് .ഇതു സംബന്ധിച്ച് ദേശീയ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.ശ്രീകുരുംബ ഭഗവതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.തിരുവനന്തപുരത്തെ രാജേഷ്, ഏങ്ങണ്ടിയൂരിലെ വിനായകന് എന്നിവരുടെ മരണങ്ങള് ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ബി ജെ പി മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണന്, ഉപദേശക സമിതി പ്രസിഡന്റ് കെ.ജി ശശിധരന് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: