കട്ടപ്പന: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പിടിപ്പിച്ചയാള്‍ അറസ്റ്റില്‍. പുറ്റടി അമ്പലമേട് സ്വദേശി കൊല്ലംപറമ്പില്‍ കുഞ്ഞുമോന് (50) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ബന്ധുവായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികപീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരവും സെക്ഷന്‍ 354 (അ) പ്രകാരവുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. ‘കലാകാരന്റെ കലാലയം ‘എന്ന സ്ഥാപനത്തില്‍ കിബോര്ഡ് അധ്യപകനായ ഇയാള്‍ അവധിക്കാല ക്ലാസ്സില്‍ എത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്.
പീഡനവിവരം കുട്ടി സുഹൃത്തുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ അദ്ധ്യാപകരെയും തുടര്‍ന്ന് വനിത ഹെല്പ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാവിലെ പുറ്റടിയില്‍ നിന്നും വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന സിഐ വി എസ് അനില്‍കുമാറിനാണ് അന്വേഷണ ചുമതല. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: