മണര്‍കാട്: ഇന്നലെ മണര്‍കാട് ഒരുമണിക്കൂറിനുള്ളില്‍ നടന്നത് രണ്ട് അപകടം. മണര്‍കാട് പള്ളിമൈതാനിയില്‍ ഡ്രൈവിങ് പരിശീലിച്ചുകൊണ്ടിരുന്ന കാര്‍ സ്കൂട്ടറിലിടിച്ചാണ് ആദ്യഅപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു നിന്നു. ബൈക്ക് യാത്രികരായ മണര്‍കാട് സ്വദേശി ജീമോന്‍ ഭാര്യ ജൂലി എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ മണര്‍കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ പത്തേകാലിനായിരുന്നു ആദ്യ അപകടം. 11 മണിയോടെ രണ്ടാമത്തെ അപകടം നടന്നു. പെരുമാനുര് കുളം ഭാഗത്ത് ബൈപ്പാസ് റോഡില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടി ഇടിച്ചായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന സിബിച്ചന് (46), ഷിനോ(26) എന്നിവര്‍ക്ക് പരുക്കേറ്റു.ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഷിനോയുടെ കാത് അറ്റുപോയെങ്കിലും ആശുപത്രിയില്‍ തുന്നിചേര്‍ത്തു. മണര്‍കാട് പോലീസ് നാല് വാഹനങ്ങളും കസ്റ്റടിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: