കോട്ടയം: തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 6ന് വൈകിട്ട് 5.30 മുതല്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ത്യാഗരാജാരാധനയും സംഗീതോത്സവവും നടക്കും.ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം നാദസ്വര വിദ്വാന് തിരുവിഴ ജയശങ്കര്‍ ഉത്ഘാടനം ചെയ്യും. തീര്‍ത്ഥപാദ ആദ്ധ്യാത്മിക കേന്ദ്രത്തിലെ സ്വാമി വിജബോധാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനാകും. സംഗീതവിദ്വാന്‍ കോട്ടയം വീരമണി സംഗീതാരാധന നടത്തും. കുമ്മനം ഉപേന്ദ്രനാഥ്, അയ്മനം സജീവ് എന്നിവര്‍ പക്കമേളം ഒരുക്കും. രാവിലെ 10 മുതല്‍ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പാരായണം, പ്രശ്നോത്തരി മത്സരങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: