ചൈന എപ്പോഴും ഒരു നാലാംതരം ആര്ത്തിപ്പണ്ടാരത്തെപ്പോലെയായിരുന്നു.തങ്ങള്‍ക്കു കഴിയാത്തത് മറ്റുള്ളവര്‍ക്കു സാധിക്കുന്നതിന്റെ അസൂയ.ഇന്ത്യയോടുള്ളത് ഈ അസൂയയില്‍ നിന്നുണ്ടായ നീരസമാണ്.യു.എസിനെക്കാള്‍ മുന്‍പിലാണ് തങ്ങളെന്നു സ്വയം വീരവാദം മുഴക്കിനടന്നിരുന്ന ചൈന വികസനത്തില്‍ ഇന്ത്യയ്ക്കു പിന്നിലായെന്നുകൂടി മനസിലാക്കിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായി.
ഇന്ത്യയുടെ വികസനക്കുതിപ്പ് അവരെ നിരാശരാക്കി.മാത്രവുമല്ല പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ ശ്ലാഘിക്കുന്നതും അവര്‍ക്കു സഹിക്കുന്നില്ല.ഇന്ത്യ സമാധാന രാജ്യമായാണ് പാശ്ചാത്യ നാടുകള്‍ കാണുന്നതെന്നും ചൈന പറയുന്നു.ഇന്ത്യ മറിച്ചാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏശില്ലെന്നും അവര്‍ക്കു ബോധ്യമാണ്.ഒരവസരത്തില്‍ ഇന്ത്യയേയും മോദിയേയും കണ്ടുപഠിക്കണമെന്നുവരെ ചൈന പറഞ്ഞു.
ചൈനയുടെ കള്ളക്കളി ഇന്ത്യയ്ക്കു പണ്ടേ അറിയാം.കുരുന്നുകളുടെ കളിപ്പാട്ട നിര്‍മാണത്തില്‍പ്പോലും കൃത്രിമം കാണിക്കുന്ന ചൈന എന്നും സ്നേഹം പൊതിഞ്ഞ വിഷമാണ്.മനപ്പൂര്‍വം പ്രകോപനം ഉണ്ടാക്കി അതിര്‍ത്തി ലംഘനം ചൈന നടത്തുന്നത് നമ്മള് കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നു അവര്‍ക്കു മനസിലായി.
അതുകൊണ്ടാണ് ഭീഷണിരൂപത്തില്‍ സ്വന്തം പേടി അവര്‍ പുറത്തെടുക്കുന്നത്.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ വേണ്ടതു ചെയ്യുമെന്ന് ചൈന പറയുന്നത് ഇത്തരം ഉള്‍പ്പേടി നിമിത്തം തന്നെയാണ്.ലോകത്തെ തന്നെ നശിപ്പിക്കാനുള്ളശേഷി ചൈനയ്ക്കുണ്ടെന്ന്് വീമ്പിളക്കുന്നത് വെറും കുട്ടിത്തമായിമാത്രം കണക്കാക്കിയാല്‍ മതി.
ഉത്തരകൊറിയയും ഇതുതന്നെയാണ് നാഴികയ്ക്കു നാല്‍പ്പതുവട്ടം പറയുന്നത്.രണ്ടും കമ്മ്യൂണിസ്റ്റു രാജ്യമായതുകൊണ്ട്് എടുത്തുചാട്ടവും ധാര്‍ഷ്ട്യവുമൊക്കെ കാണും.ഭീകരതകൊണ്ട് സ്വയം നശിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനാണ് ചൈനയ്ക്കു കൂട്ട്.ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടാണ് ചൈനയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: