കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശ ടീമും കൈ കോര്‍ക്കുന്നു.
വൃക്കരോഗം മൂലം കഷ്ടപെടുന്ന മേച്ചേരിവയലില്‍ ശോഭന ഫിലിപ്പ് (45)നും വാക്കാട് കണ്ടനാട് മജോ മോള് ബേബി (20)ക്കും കരള്‍രോഗം ബാധിച്ച പത്താം വാര്‍ഡിലെ കാപ്പുന്തല കൊച്ചടത്തിപ്പറമ്പില് കെ.എന്‍. മധു (40) എന്നിവരെ സഹായിക്കാനാണ് ജീവന് രക്ഷാസമിതി രൂപീകരിച്ചത്. പണമില്ലാത്തതിന്റെ പേരില്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് ജീവന് നഷ്ടമാകരുതെന്ന് കരുതി ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ സ്നേഹക്കൂട്ടായ്മയുടെ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് രൂപം കൊടുത്ത ഞീഴൂര്‍ ജീവന് രക്ഷാസമിതിയാണ് ധനസമാഹരണം നടത്തുന്നത്. വൃക്ക മാറ്റിവയ്ക്കുന്നതിന് പത്ത് ലക്ഷം രൂപ വീതവും കരള്‍ മാറ്റി വയ്ക്കുന്നതിന് 22 ലക്ഷം രൂപയുമാണ് വേണ്ടി വരുന്നത്. മുമ്പ് ജനകീയ കൂട്ടായ്മയില്‍ സംഘടിപ്പിച്ച 15 ലക്ഷം രൂപ കൂടാതെ ആവശ്യമായി വരുന്ന ഏഴ് ലക്ഷം രൂപ ഉള്‍പെടെ 27 ലക്ഷം രൂപയാണ് ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. മക്കളുടെ ജീവന് രക്ഷിക്കാന്‍ വൃക്ക നല്‍കുന്നതിന് അമ്മമാരും കരള്‍ മാറ്റി വയ്ക്കുന്നതിന് കരള്‍ പകുത്തു നല്കുവാന് തയാറുള്ള ആളെയും കണ്ടെത്തിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു ആവശ്യമായ പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന നിര്‍ധനരായവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരുന്നതിന് ജനങ്ങള്‍ സഹകരിച്ചാലേ കഴിയു. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ ഞീഴൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ജീവന്‍രക്ഷാ സമിതിയുടെയും ചങ്ങനാശ്ശേരി പ്രത്യാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ചു ഫണ്ട് സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.മണിലാല്‍, ജനറല്‍ കണ്‍വീനര്‍ എ.എന്‍. കൃഷ്ണന്‍കുട്ടി, വൈസ് പ്രസിഡന്റ് ടെസി സിറിയക്ക്, കണ്‍വീനര്‍മാരായ ചെറിയാന് കെ. ജോസ്, പി.റ്റി. ജോര്‍ജ്, ശ്രീകല ദിലീപ്, വി.ബി. വിനോദ്കൂമാര്‍, ജോണ്സണ് കൊട്ടുകാപ്പളളി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: