കോഴഞ്ചേരി: ഫീസടച്ച് 84 ദിവസമായിട്ടും വിവരാവകാശ രേഖ നല്‍കിയില്ലെന്ന് പരാതി. ആറന്മുള ഗ്രാമപഞ്ചായത്തില്‍ നിന്നാണ് വിവരാവകാശ രേഖ ലഭിക്കാതിരുന്നത്. 20142017 വര്‍ഷങ്ങളിലെ സിഡിഎസ് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാണ് പി.സി. രാജന് വല്ലന കഴിഞ്ഞ ഏപ്രില്‍ 3 ന് തീയതി ആറ്മുള പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. വിവരാവകാശ ഉദ്യോഗസ്ഥന് കൂടിയായ സെക്രട്ടറി ഏപ്രില്‍ 18 ന് അപേക്ഷകന് അയച്ച കത്തില്‍ പറഞ്ഞിരുന്നത് 201617 ലെ ഓഡിററ് നടന്നിട്ടില്ലെന്നും ആവശ്യപ്പെട്ട മുന്‍ വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ക്ക് ആകെ 19 പേജുകളുണ്ടെന്നും 38 രൂപ ഓഫീസില്‍ അടയ്ക്കുന്ന മുറയ്ക്ക് രേഖകള്‍ നല്‍കാമെന്നുമാണ്. മെയ് 5 ന് രാജന് ഓഫീസില്‍ നേരിട്ട് എത്തി ഫീസടച്ച് രസീത് കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ദിവസങ്ങളായിട്ടും വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം രേഖകള്‍ യഥാകാലം നല്കാതിരുന്നതിനാല് ഇനിയും വിവരാവകാശ ഉദ്യോഗസ്ഥന് സ്വന്തം ചിലവില്‍ രേഖകള്‍ നല്‍കണമെന്നും കൈപ്പറ്റിയ 38 രൂപ ഉത്തരവാദിയായ ഉദ്യോഗസ്ഥന് തിരികെ നല്‍കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: