കോഴഞ്ചേരി: കെ.ജെ. എബ്രഹാം, കലമണ്ണില്‍ കെ.ജി.എസ്സ്. ഗ്രൂപ്പിന് കൈമാറ്റം ചെയ്ത 232 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം അസ്ഥിരപ്പെടുത്തുകയും മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് മാറ്റിക്കുകയും ചെയ്ത കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ തീരുമാനത്തെ ആറന്മുള പൈതൃക ഗ്രാമകര്മ്മ സമിതി അഭിനന്ദിച്ചു. കെജിഎസ്സ്. ഗ്രൂപ്പ് ഇതല്ലാതെ പലരില്‍ നിന്നും വാങ്ങിയ ബാക്കി വരുന്ന 110 ഏക്കറോളം ഭൂമിയും താമസംവിനാ മിച്ച ഭൂമിയായി പ്രഖ്യാപിക്കണമെന്നുംസമിതി ആവശ്യപ്പെട്ടു. 2014 ജൂണ്‍ മാസത്തെ ഹൈക്കോടതി വിധി പ്രകാരം 3 വര്‍ഷം കഴിഞ്ഞിട്ടും തോടുകള്‍ പുനര്സ്ഥാപിക്കാത്ത ജില്ലാ കളക്ടറുടെ നടപടിയില്‍ സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ചാലും തോടും എത്രയും പെട്ടെന്ന് പൂര്വ്വസ്ഥിതിയാക്കി പുഞ്ചപാടം കൃഷിയോഗ്യമാക്കണമെന്നും സമിതി പ്രസിഡന്റ് പി. ഇന്ദുചൂഡന്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, കണ്‍വീനര്‍ പി.ആര്. ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: