ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മേളയായി ഇക്കുറി മാറും. ഇതിനകം 78 വള്ളങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നത്.
വള്ളം കളിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്. രേഖയുടെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ സമിതി ഏഴിന് ഇതിന്റെ ട്രയല്‍ റണ്‍ നടത്തും.
കൃത്യമായ ഫോട്ടോഫിനിഷിങ് പോലെ നിശ്ചലമായ സ്റ്റാര്‍ട്ടിങ് സംവിധാനമാണിത്. മൂന്നുതവണത്തെ അറിയിപ്പിനുശേഷം സ്റ്റാര്‍ട്ടിങ് ഡിവൈസ് ഷട്ടര്‍ ഒരേസമയം താഴുന്നതോടെ വള്ളങ്ങള്‍ക്ക് മുന്നോട്ടുപോകാം.
സ്റ്റാര്‍ട്ടറുടെ അറിയിപ്പ് ലഭിക്കാതെ മുന്നോട്ടു നീങ്ങിയാല്‍ അയോഗ്യരാക്കപ്പെടും. സ്റ്റാര്‍ട്ടിങ് കൃത്യത തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മേളയായി ഇക്കുറി മാറും. ഇതിനകം 78 വള്ളങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നത്.
വള്ളം കളിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്. രേഖയുടെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ സമിതി ഏഴിന് ഇതിന്റെ ട്രയല്‍ റണ്‍ നടത്തും.
കൃത്യമായ ഫോട്ടോഫിനിഷിങ് പോലെ നിശ്ചലമായ സ്റ്റാര്‍ട്ടിങ് സംവിധാനമാണിത്. മൂന്നുതവണത്തെ അറിയിപ്പിനുശേഷം സ്റ്റാര്‍ട്ടിങ് ഡിവൈസ് ഷട്ടര്‍ ഒരേസമയം താഴുന്നതോടെ വള്ളങ്ങള്‍ക്ക് മുന്നോട്ടുപോകാം.
സ്റ്റാര്‍ട്ടറുടെ അറിയിപ്പ് ലഭിക്കാതെ മുന്നോട്ടു നീങ്ങിയാല്‍ അയോഗ്യരാക്കപ്പെടും. സ്റ്റാര്‍ട്ടിങ് കൃത്യത തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: