തിരുവല്ല:കാരി,രോഹു, കട്ല, മൃഗാള്‍ തുടങ്ങിയ കാര്‍പ്പ് മത്സ്യങ്ങളെയാണ് ഇവിടെ പ്രധാനമായും വളര്‍ത്തുന്നത്. മുട്ടയിട്ടുവരുന്ന കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കി കര്‍ഷകര്‍ക്ക് നല്‍കുകയാണ് ഇവിടെ ചെയ്തുവരുന്നത്. രണ്ടുമാസം അല്ലെങ്കില്‍ നാലുമുതല്‍ അഞ്ചു സെന്റി മീറ്റര്‍ വരെ മത്സ്യങ്ങള്‍ക്ക് വളര്‍ച്ചയെത്തുന്നതോടെ കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കും. ഒരു മത്സ്യക്കുഞ്ഞിനു 60പൈസ നിരക്കിലാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. മത്സ്യവിത്തുല്‍പ്പാദന കേന്ദ്ര ഓഫിസിന്റെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മൂന്നു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അസി. ഡയറക്ടര്‍ എസ്.ജയശ്രീ പറഞ്ഞു. നാടന്‍ മത്സ്യങ്ങളായ കാരിയും കല്ലടമുട്ടിയും ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്തി വില്‍പ്പന നടത്തുന്നുണ്ട്. പ്രകൃതിദത്ത ഹോര്‍മോണ്‍ മത്സ്യങ്ങളില്‍ കുത്തിവച്ചാണ് ഇവയില്‍ നിന്നും മുട്ട ഉത്പാദിപ്പിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളാണ് മത്സ്യങ്ങളുടെ പ്രജനനകാലം. ഒരുകിലോ വരെ തൂക്കമുള്ള ഇവയ്ക്ക് 150മുതല്‍ 250രൂപവരെ നിരക്കിലാണ് വില്‍ക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: