തിരുവല്ല: കവിയൂരിലെ പോളച്ചിറ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ഒരുകോടി മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള പദ്ധതി. 35ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇപ്പോള്‍ വര്ഷത്ില് ഉത്പദിപ്പിക്കുന്നത്.
2015ല്‍ അഞ്ചുകോടി രൂപയുടെ പദ്ധതി ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം മൂന്നരകോടി രൂപയുടെ ഫണ്ട് ലഭ്യമായതിനെതുടര്ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി പോളച്ചിറയിലെ രണ്ടര ഹെക്ടര്‍ വിസ്തൃതിയുള്ള അയിരാറ്റ് പാടത്ത് മണ്കുളങ്ങളുടെ നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു.
അഞ്ചു സെന്റ് മുതല്‍ 20സെന്റ് വരെ വലുപ്പത്തിലുള്ള ചെറുതും വലുതുമായ 52കുളങ്ങളുടെ നിര്‍മ്മാണമാണ് ഇവിടെ പുരോഗമിക്കുന്നത്. പഴയ കുളങ്ങളും ബലപ്പെടുത്തി ഉയരംകൂട്ടി നവീകരിക്കുന്നുണ്ട്.
ഒരു സെന്ററില്‍ 50000 മുതല്‍ 60000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനാകും. അസി ഡയറക്ടറുടെ നേതൃത്വത്തില്‍ രണ്ട് റിസര്‍ച്ച് അസിസ്റ്റന്റ്, ഒരു ഫിഷ് കള്‍ച്ചര്‍ ഓഫിസര്‍, ഒരു സബ് ഇന്‍സ്പെക്ടറും അഞ്ചു സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 11തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: