വാഷിംഗ്ടൺ: ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധം അനിവാര്യമാണെങ്കില്‍ അതിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ളിക്കന്‍ സെനറ്റര്‍ ലിന്‍ഡി ഗ്രഹാമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരകൊറിയയെ ദീര്‍ഘദൂര ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ അനുവദിക്കുന്നതിനെക്കാളും നല്ലത് യുദ്ധത്തിലൂടെ അവരെ തകര്‍ക്കുന്നതാണെന്നാണ് ട്രംപ് പറഞ്ഞതെന്ന് ഗ്രഹാം പറഞ്ഞു. 20 വര്‍ഷമായി അമേരിക്കയോട് വളരെ നിസഹകരണ മനോഭാവമാണ് ഉത്തരകൊറിയ വച്ച് പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വാരം പുതുതായി മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു കൊണ്ട് അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷി തങ്ങള്‍ക്കുണ്ടെന്ന് ഉത്തരകൊറിയ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: