കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോർട്ട്. നിസമിന്റെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് നൽകാന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യവിദഗ്ധന്‍ ഗൗരവ് പി.ശങ്കര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡാണ് നിസാമിനെ പരിശോധിച്ചത്. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് തിങ്കളാഴ്ച പരിഗണിക്കും. നിസമിന്റെ മാനസികനില പരിശോധിച്ചു റിപ്പോർട്ട് നൽകാന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
നിസാമിന്റെ മാനസികനില തകരാറിലാണെന്നും ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ചികിത്സയ്ക്കു സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുവായ പി.ഐ.അബ്ദുല്‍ഖാദര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്താന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.
കേസില്‍ ശിക്ഷിക്കപ്പെട്ട് ണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് നിസാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: