തിരുമല: പ്രശസ്തമായ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് കടക്കുന്ന കവാട നഗരമായ തിരുമലയിലെ അലിപിരി ചെക്ക്പോസ്റ്റിൽ കൈത്തോക്കും 14 വെടിയുണ്ടകളുമായി പൂനെ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് പുറമെ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളടക്കം 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് തിരുമല ടൗൺ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ചെക്ക്പോസ്റ്റായ അലിഗിരിയിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇവരുടെ എസ്യുവി വാഹനത്തിൽ നിന്നും തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: