നിലമ്പൂര്‍: പച്ചത്തേങ്ങക്ക് വിപണിയില്‍ വില വര്‍ധിക്കുമ്പോഴും ഉല്പാദനം കുറഞ്ഞത് കേരകര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചിരുതിനേക്കാള് ഉയര്‍ന്ന വിലയാണ് കര്ഷകന് ലഭിക്കുന്നത്. നിലവില്‍ കിലോക്ക് 32 രൂപ വരെ കര്ഷകന് മൊത്തവ്യാപാരികളില്‍ നിുന്നും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കൂടിയ വിലയായി 27 രൂപയാണ് മാര്‍ക്കറ്റില്‍ നി്ന്നും കര്‍ഷകര്‍ക്കു ലഭിച്ചിരുന്നത്.
കൃഷി ഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരണം നടത്തിയിരുപ്പോള് കിലോക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന വില 28 രൂപയായിരുന്നു. ഇപ്പോള്‍ 30 മുതല്‍ 32 രൂപവരെയാണ് ലഭിക്കുന്നത്. എന്നാല്‍ ഉത്പാദനം കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരച്ചടിയാവുകയാണ്. വന്‍കിട തോട്ടങ്ങളില്‍ നിന്നും മാത്രമാണ് ഇപ്പോള്‍ മാര്ക്കറ്റിലെത്തുന്നതെന്നു് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. സാധാരണ കേരളത്തില്‍ ഉത്പാദനം കുറയുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നാളികേരം കേരളത്തിലേക്ക് ധാരാളമായി എത്താറുണ്ട്. ഇത്തവണ അവിടെയും ഉത്പാദനക്കുറവ് തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. കൊപ്രയുല്പാദനത്തിനായാണ് നാളികേരം പ്രധാനമായും പോകുന്നത്. കൊപ്രവിപണി വിലയനുസരിച്ചാണ് പച്ചത്തേങ്ങയുടെ വിലയിലും മാറ്റമുണ്ടാകുത്. കൊപ്രക്കും വെളിച്ചെണ്ണക്കും വിപണിയില്‍ വിലയുയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: