തിരൂര്‍: മുസ്ലീം ലീഗ് തിരൂരില്‍ നിര്‍മ്മിക്കുന്ന ശിഹാബ് തങ്ങള്‍ ആശുപത്രി പൂര്‍ത്തിയാകുന്നതോടെ തിരൂര്‍, പൊന്നാനി പുഴകളിലും പരിസരങ്ങളിലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന് കാണിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന് പരാതി.
പരിസ്ഥിതി പ്രവര്‍ത്തകനായ തിരൂര്‍ സ്വദേശി അലവികുട്ടി എരിഞ്ഞിക്കാട്ടാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.
ആശുപത്രിയുടെ കോമ്പൗണ്ടിനകത്തേക്ക് 40-50 മീറ്റര്‍ ദൂരത്തില്‍ ഉപ്പ് വെള്ളം കയറുന്നതിനാല്‍ ഇത് പുഴയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പുഴ ഉള്‍പ്പെടുന്ന തീരദേശ നിയന്ത്രണ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്നാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: