പോലീസ് തലപ്പത്തെ അഴിച്ചുപണി എന്നുകേള്‍ക്കുമ്പോള്‍ ഏതാണ്ട് വലുതുസംഭവിക്കാന്പോകുന്നുവെന്ന് ഇന്ന് ആര്‍ക്കും തോന്നാറില്ല.പോലീസ് ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ പോലീസ് സ്വഭാവമോ അതിനുമേലുള്ള സര്‍ക്കാരിന്റെ ഞെക്കിപ്പിടുത്തോ ഭരിക്കുന്നവന്റെ ദാസനാകുന്ന പോലീസിന്റെ അടിമത്തോ ഒന്നും മാറാന്‍ പോകുന്നില്ല.
രാഷ്ട്രീയക്കാരന്റെ കുപ്പായംപോലും അലക്കിക്കൊടുക്കാന്‍ നാണമില്ലാത്ത തച്ചങ്കരിയെപ്പോലുള്ള മാലിന്യങ്ങളെ തലയ്ക്കു ചുമന്നു നടക്കുന്ന പിണറായി വിജയന് എന്തുമാറ്റമാണ് പോലീസില്‍ കൊണ്ടുവരാന്‍ പോകുന്നത്.അതീവഗുരുതരമായ ആരോപണങ്ങള്‍ മാത്രം പോലീസ് തൊപ്പിയില്‍ തൂവലായുള്ള തച്ചങ്കരിയെപ്പോലുള്ള യുഡിഎഫിനെപ്പോലെ എല്‍ഡിഎഫും മാനസപുത്രനാക്കിയതിനു പിന്നില്‍ വന്‍കാര്യങ്ങള്‍ ഉണ്ടായിരിക്കണം.
കേരളം കണ്ട ഏറ്റവും വലിയപരാജയമാണ് പിണറായിയുടെ പോലീസ്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണംകൊടുക്കേണ്ട പോലീസ് അക്രമികളില്‍നിന്നും പ്രാണരക്ഷാര്‍ഥം ഓടിയൊളിക്കുന്നതു ലോകം മുഴുവന്‍ കണ്ടതാണ്.തിരുവനന്തപുരത്ത് ബിജെപി ഓഫീസ് സിപിഎംകാര്‍ ആക്രമിച്ചപ്പോള്‍ തങ്ങളുടെ സഹപ്രവര്‍ത്തകനെ ഒറ്റപ്പെടുത്തി ഓടിമാറിനിന്ന് അക്രമം കണ്ട് രസിക്കുന്ന പോലീസാണ് നമുക്കുള്ളത്.തച്ചങ്കരിയെപ്പോലെ നട്ടെല്ലിനുപകരം റബര്കുഴലുഘടിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇത്തരം നാണംകെട്ട പോലീസ് ഇനിയും ഉണ്ടാകും.ഐപിഎസിലെ ക്രിമിനലുകളെക്കുറിച്ച് രൂക്ഷമായി വിമര്‍ശിച്ച മുന്‍ ഡിജിപി സെന്‍കുമാറിന്റെ വാക്കുകള്‍ ഇപ്പഴും അന്തരീക്ഷത്തിലുണ്ട്.
പോലീസിലെ അഴിച്ചുപണി പിണറായി വിജയന് മുഖ്യമന്ത്രിയായി ചെയ്തുകൂട്ടുന്ന പാഴ്വേലകളില്‍ ഒന്നാണെന്നേ പറയാനുള്ളൂ.ഇത്തരം കോമഡികള്‍ എത്രകണ്ടതാണ് കേരളം.പോലീസിനെ ജനകീയമാക്കണം എന്ന വിഡ്ഢിത്തമൊന്നും ആരും പറയില്ല.അങ്ങനെ ആകാന്‍ പോലീസിനും കഴിയില്ല.പക്ഷേ ജനവിരുദ്ധമാകാനും അനീതി നടപ്പാക്കാനും പോലീസ് ശ്രമിക്കരുത്.അങ്ങനെയാണ് പോലീസ് ജനകീയമാകുന്നത്.വാദിയെ പ്രതിയാക്കുന്നതും നിരപരാധിയെ മര്ദിച്ചുകാല്ലുന്നതുമൊക്കെയാണ് നമ്മുടെ പോലീസിന്റെ നീതി.ഇടതുഭരണകാലത്ത് എന്നും പോലീസിനെ സിപിഎം ആക്കുകയാണ് പതിവ്.ഇന്നും അതുതന്നെ.ഭരണം പെട്ടെന്നു അലങ്കോലമാകാന്‍ പോലീസ് വീഴ്ച കാരണമാകും.വീഴ്ചകളുടെ അട്ടിമറികള്ട തന്നെയാണ് പോലീസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഭരണം സാധാരണ ഏറ്റവും മോശമാകുന്നത് മൂന്നുവര്‍ഷമെങ്കിലും കഴിയുമ്പോഴാണ്.പിണറായി ഭരണം തുടങ്ങി മാസങ്ങളായപ്പോഴേ മോശമാകാന്‍ തുടങ്ങി.ഒരുവര്‍ഷമായപ്പോള്‍ മോശം പാരമ്യത്തിലുമായി.അതിനിടയിലാണ് പോലീസിന്റെ അഴിച്ചുപണിയെന്ന ഉമ്മാക്കി!.ഏറ്റവും മോശമായി ഭരിക്കാന്പോലും പിണറായിക്കറിയില്ല.അതിലും താഴെയാണ് പിണറായിഭരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: