കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കാനുള്ള നടപടിക്കെതിരെ ഇന്ന് വൈകിട്ട് 4.30ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കപ്പല്‍ ശാല മാര്‍ച്ച് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് കെ കെ ഇബ്രാഹിംകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭം നടത്തുന്ന കപ്പല്‍ശാലാ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ജില്ലയില്‍ കരിദിനമാചരിക്കും. കപ്പല്‍ ശാലയുടെ നോര്‍ത്ത് ഗേറ്റിലേക്ക് ചെറു ജാഥകളായി ജില്ലയിലെ തൊഴിലാളികള്‍ എത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ യോഗത്തില്‍ വിവിധ സംഘടന നേതാക്കള്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: