കൊച്ചി: ജനാധിപത്യത്തെ കശാപ്പു ചെയ്തുകൊണ്ടിരിക്കയാണ് വര്‍ഷം പിന്നിട്ട സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്. ബിഎംഎസ് തൃപ്പൂണിത്തുറ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ മസ്ദൂര്‍ സംഘം മേഖലാ സമ്മേളനം തൃപ്പൂണിത്തുറ സ്റ്റാച്യു എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. മേഖലാ ജോയിന്റ് സെക്രട്ടറി എ.റ്റി.സജീവന് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം കെ.വിനോദ് കുമാര്‍, മേഖലാ സെക്രട്ടറി എന്‍.എസ്.നവീന്‍, മേഖലാ ജോയിന്റ് സെക്രട്ടറിമാരായ വി.ജി. ബിജു എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്- കെ.വിനോദ് കുമാര്‍, സെക്രട്ടറി- വി.ജി.ബിജു, വൈസ് പ്രസിഡന്റ്- പി.എല്‍. വിജയന്, വി.ആര്. അശോകന്, എ.ടി. സജീവന്, ജീന മഹേഷ്. ജോയിന്റ് സെക്രട്ടറി- കെ.ജയന്, സി.പി. അനില്‍കുമാര്‍, പി.സി. ശ്രീദേവി, ടി.എസ്.രാമകൃഷ്ണന്. ട്രഷറര്‍- എന്‍.എസ്. നവീന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: