സിപിഎം സംസ്ഥാന സെക്രട്ടറി തഴമ്പ് പിണറായി വിജയനില്‍ മാറിയിട്ടില്ലെന്ന് തോന്നുന്നു. മുഖ്യമന്ത്രിയായിട്ടും അതിരുകടന്ന ധാര്‍ഷ്ട്യം അദ്ദേഹത്തില്‍ നിന്ന് വിട്ട് മാറാത്തത് അതുകൊണ്ടാകാം.
സിപിഎം എന്നാല്‍ എന്തും ആകാമെന്ന അഹന്ത കാട്ടുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ന്. ആ പാര്‍ട്ടിയുടെ തലപ്പത്തിരുന്ന തഴമ്പിന്റെ അതേ തലത്തില്‍ നിന്നു കൊണ്ടു തന്നെയാണ് പിണറായി പെരുമാറുന്നത്. മാധ്യമപ്രവര്‍ത്തകരോടുള്ള ആക്രോശം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ഏകാധിപത്യ മനോഭാവം!
ബിജെപിക്കെതിരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ പിണറായി കൈയാളുന്ന വകുപ്പിന് കീഴിലെ പോലീസുകാര്‍ പേടിച്ച് ഓടിമാറുന്നത് കണ്ട് കേരള ജനത മൂക്കത്ത് വിരല്‍ വച്ചു പോയി. ഇതിനെതിരെ എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടാകുമെന്നറിയാവുന്നത് കൊണ്ട് പോലീസുകാരുടെ സസ്പെന്‍ഷനില്‍ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാനായിരുന്നു പരിപാടി.
സിപിഎം വീണ്ടും തേര്‍വാഴ്ച തുടര്‍ന്നപ്പോള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അക്രമങ്ങള്‍ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സിപിഎമ്മിന്റെ ആസൂത്രിത വേട്ടയാടലില്‍ ഇടവക്കോട് ആര്‍എസ്എസ് ശാഖാ കാര്യവാഹ് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷ് ബലിദാനിയായി മാറി. എന്നാല്‍ സിപിഎമ്മിന്റെ പ്രതീക്ഷയ്ക്ക് ഭംഗമുണ്ടായത് രാജേഷിന്റെ ജനകീയതയ്ക്ക് മുമ്പിലായിരുന്നു. രാജേഷിന്റെ ജനകീയത ഒരുതരത്തില്‍ സിപിഎമ്മിന്റെ നട്ടെല്ല് ഒടിച്ചെന്ന് തന്നെ പറയാം.
ഗവര്‍ണര്‍ ഇടപ്പെട്ടതോടെ പരുങ്ങലിലായ പിണറായി, ആര്‍എസ്എസ്-ബിജെപി നേതൃത്വവുമായി സമാധാന ചര്‍ച്ച നടത്താനൊരുങ്ങി. രോഷം അടങ്ങാതെ വന്നപ്പോള്‍ ആ ശൗര്യം തീര്‍ത്തത് മാധ്യമപ്രവര്‍ത്തകരോടും. ‘നിങ്ങളോട് ആര് പറഞ്ഞു ഇവിടെ കയറാന്‍, കടക്കൂ പുറത്ത്’എന്നായിരുന്നു പിണറായിയുടെ ആക്രോശം. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന് കേട്ടിട്ടേയുള്ളു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തില്‍ ഇഷ്ടക്കേടുണ്ടായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ തൃപ്തികരമല്ലാത്ത പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
പിണറായി മാധ്യമപ്രവര്‍ത്തകരോട് ആക്രോശിക്കുന്നു. 'കടക്കൂ പുറത്ത്'
Posted by Janmabhumi on Monday, July 31, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: