പരപ്പനങ്ങാടി: സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ജില്ല വളരെ മുന്നിലാണെങ്കിലും ഭക്ഷണകാര്യത്തിലുള്ള അലസത യുവതലമുറയെ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.
ഭക്ഷണപ്രിയരായ മലപ്പുറത്തുകാര്‍ പലപ്പോഴും കബളിപ്പിക്കപ്പെടുകയാണ്. പുതിയ രുചിഭേദങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിലാണ് യുവതലമുറ. അതുകൊണ്ട് തന്നെയാണ് ജില്ലയിലെ പാതയോരങ്ങളില്‍ മുക്കിന് മുക്കിന് ഫാസ്റ്റ് ഫുഡ് കടകള്‍ ഉയരുന്നത്. അറേബ്യന്‍ വിഭവങ്ങളിലെ വ്യത്യസ്തത തേടി കുടുംബത്തോടൊപ്പമാണ് പലരും വൈകുന്നേരങ്ങള്‍ ചിലവഴിക്കുന്നത്.
കുഴിമന്തിയും കഫ്സയും ഷവര്‍മയും അറേബ്യന്‍ നാടുകളില്‍ നിന്ന് പ്രവാസികള്‍ക്കൊപ്പം വന്ന ഭക്ഷണരീതിയാണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും സാക്കറിന്, അജിനോമോട്ടോ, ഫുഡ് സ്പൈസസ് ഫ്ളേവറുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മലപ്പുറത്തെ 80 ശതമാനം ഭക്ഷണശാലകളിലും ഇവയെല്ലാം ഉപയോഗിച്ചാണ് പാചകം നടക്കുന്നത്. രുചിഭേദങ്ങള്‍ക്കായി സ്വന്തം നിലയില്‍ തയ്യാറാക്കുന്ന പരീക്ഷണങ്ങള്‍ വേറെയും. ഇതൊക്കെ പരീക്ഷിക്കപ്പെടുന്നത് പാതയോരത്തെ ഫാസ്റ്റ് ഫുഡ് പരീക്ഷണശാലകളിലാണ്.
അറിഞ്ഞുകൊണ്ട് തന്നെ വിഷമയമായ ഭക്ഷണം വാങ്ങികഴിക്കാന്‍ തിരക്കുകൂട്ടുകയാണ് ന്യൂജനറേഷന്.
തദ്ദേശസ്ഥാപനങ്ങളുടെ അനുമതി പോലുമില്ലാതെയാണ് പലതട്ടിക്കൂട്ട് റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കാര്യലയങ്ങള്‍ പലതും നിഷ്ക്രിയമാണ്. രേഖാമൂലം പരാതി കൊടുത്താല്‍പോലും ആരും തിരിഞ്ഞുനോക്കാറില്ല.
സാമൂഹ്യപ്രതിബദ്ധത അവകാശപ്പെടുന്ന സംഘടനകളും മൗനത്തിലാണ്. ഭക്ഷണകാര്യത്തില്‍ ഇടപെട്ടാല്‍ കൈപൊള്ളുമെന്നറിയാവുന്ന തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും മുഖംതിരിച്ചിരിപ്പാണ്.
50 രൂപക്ക് ബിരിയാണ് ലഭിക്കുന്ന കടകളില്‍ രാവിലെ മുതല്‍ തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. അജിനോമോട്ടോയും വിലകുറഞ്ഞ അരിയും വേവിച്ച് കളറുകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ഇറച്ചിയും ചേര്‍ത്താല്‍ ബിരിയാണി തയ്യാര്‍.
വിലക്കുറവിന്റെ ആകര്ഷണിതയില് കഴിക്കുന്ന ഭക്ഷണം ആയുസ് കുറക്കുമെന്ന് പലരും ചിന്തിക്കുന്നതേയില്ല. വിരുദ്ധാഹാരങ്ങള്‍ വയറുനിറയെ കഴിച്ച് നമ്മള് സ്വയം കുഴികുഴിക്കുകയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ബിരിയാണിക്ക് പുറമെ പെപ്സിയും കൊക്കകോളയും സ്പ്രൈറ്റും കഴിച്ച് ഉദരം വിഷമയമാക്കുകയാണ് ഫ്രീക്കന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: