ലക്കിടി / കോഴിക്കോട്: വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ 12-ാം വാര്‍ഷിക മഴയാത്ര അടുക്കും ചിട്ടയുമായി ചുരമിറങ്ങി. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫഌഗ് ഓഫ് ചെയ്ത് രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 4-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് അവസാനിപ്പിച്ചു.
പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണഏകോപനസമിതി, നാഷണല്‍ഗ്രീന്‍ കോര്‍ വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകള്‍, ദര്‍ശനം സാംസ്കാരികവേദി എന്നിവര്‍ നേതൃത്വം നല്കിയ മഴയാത്രക്ക് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എനര്ജിമാനേജ്മെന്റ്സെന്റര് എന്നിവഔദ്യോഗിക പിന്തുണനല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പും പോലീസ്-വനം വകുപ്പുകളും പുതുപ്പാടി ഗ്രാമപഞ്ചായത്തും ഒപ്പമുണ്ടായി.
ലക്കിടി ഓറിയന്റല്‍ കോളേജ് അങ്കണത്തിലെ ഹ്രസ്വമായ ചടങ്ങില്‍വെച്ച് സി.കെ. ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശോഭീന്ദ്രന് അധ്യക്ഷത വഹിച്ചു. എനര്‍ജിമാനേജ്മെന്റ് സെന്റര്‍ കോഴിക്കോട് ജില്ലാകോര്‍ഡിനേറ്റര്‍ ഡോ. എന്‍.സിജേഷ് സ്വാഗതംപറഞ്ഞു. എന്‍ജിസി കോഴിക്കോട് ജില്ലാകോര്‍ഡിനേറ്റര്‍ എം.എ.ജോണ്സണ് ആമുഖപ്രഭാഷണം നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷദ് വികസനസമിതിചെയര്‍മാന്‍ മണലില്മോഹനന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: