മാനന്തവാടി: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്ടിസിയുള്പ്പെടെയുളള ബസ്സുകളും ഓട്ടോ ടാക്സി വാഹനങ്ങളും സര്‍വ്വീസ് നടത്തിയില്ല.
വിവാഹം ആശുപത്രി ആവശ്യങ്ങള്‍ക്കായി ഏതാനും ചില സ്വകാര്യവാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയതൊഴിച്ചാല്‍ ജില്ലയിലെ റോഡുകള്‍ പൂര്‍ണ്ണമായും വിജനമായിരുന്നു. എങ്ങും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടില്ല. ആര്‍എസ്സ്എസ്സ് കാര്യവാഹിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
മാനന്തവാടിയില്‍ നടന്ന പ്രതിഷേധപ്രകടനത്തിന് സംഘപരിവാര്‍ നേതാക്കളായ.വി.എ.സുരേഷ്, കണ്ണന് കണിയാരം, ശ്രീനിവാസന് ചൊവ്വ,സന്തോഷ്. ജി.നായര്‍, മനോജ് പിലാക്കാവ്, മനോജ് തവിഞ്ഞാല്‍, സുനില്‍കുമാര്‍, സി.കെ.ദേവദാസ,് അബ്ദുള്‍സത്താര്‍ എന്നിവര്‍ നേതൃത്വം നല്കി. ഹര്‍ത്താലിനോടനുബന്ധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പ്രതിഷേധപ്രകടനങ്ങല് നടത്തി. വ്യാപാരികള്‍ കടകളടച്ച് ഹാര്‍ത്താലിനോട് സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: