കാക്കനാട്: അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കുക, വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, സ്റ്റാറ്റിറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം പുന:സ്ഥാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. എന്‍.ജി.ഒ സംഘ് ജില്ല പ്രസിഡന്റ് പി.ആര്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ടി.യു. ജില്ലാ പ്രസിഡന്റ് ഒ. ബി ലീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആ.സുധീര്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമിതിയംഗം ബാബു കുമാര്‍ കോട്ടപ്പടി, ജില്ല ജോയിന്റ് സെക്രട്ടറി എന്‍.സി.ഷിബു, സി.പി. സജിത്ത്, മഹാദേവ കുറുപ്പ്, എം.മനോജ് എന്‍.ജെ. വിനോദ്, രമ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: