ബത്തേരി പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ്, സി.ഐ എം.ഡി. സുനിലിനെ വെല്ലുവിളിക്കുന്നു
കല്‍പ്പറ്റ: സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ ബത്തേരി പോലീസ് സ്റ്റേഷന് ഉപരോധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മനോരമയുടെ ബത്തേരി ലേഖകന്‍ മധു നടേഷിനെ സി.പി.എമ്മുകാര്‍ ആക്രമിച്ചതില്‍ വയനാട് പ്രസ് ക്ലബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡോണ്‍ ബോസ്കോ കോളേജ് അടിച്ചു തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ജിഷ്ണു വേണുഗോപാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതറിഞ്ഞ് സ്റ്റേഷനിലെത്തിയ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്് ഷാഫീയെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സി.പി.എം., ഡി.വൈ.എഫ്.ഐ, എസ് എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. ഇതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. തുടര്‍ന്ന് സ്ഥലത്തെത്തിയ കല്‍പ്പറ്റ എം.എല്‍.എ. സി.കെ.ശശീന്ദ്രന് സി.ഐയുമായി സംസാരിക്കുന്നതിനിടെ മധു നടേഷ് ക്യാമറയില്‍ ദൃശ്യം പകര്‍ത്തി. ഇത് കണ്ട് ആരാടാ പടം എടുക്കുന്നതെന്ന് ചോദിച്ച് എം.എല്‍.എ. മുന്നോട്ട് വന്നു. ഇത് കേട്ട് പ്രവര്‍ത്തകര്‍ ആക്രോശിച്ച് മുന്നോട്ട് വരുകയും മധുവിനെ തള്ളി താഴെയിടുകയും പുറത്ത് അടിക്കുകയും ചെയ്തു.ക്യാമറ നിലത്തെറിയുകയും ചെയ്തു. എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന അക്രമണം അപലപനീയമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അവസരമൊരുക്കേണ്ട ജനപ്രതിനിധികള്‍ തന്നെ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രസ്ക്ലബ് പ്രസിഡന്റ് ബിനു ജോര്‍ജ്, സെക്രട്ടറി എ.എസ്. ഗിരീഷ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: