കാക്കനാട്: നിറ്റ ജലാറ്റിന്‍ കമ്പനി മാലിന്യകുഴലുകള്‍ കടമ്പ്രയാറിലേക്ക് സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്കി. തൃക്കാക്കര നഗരസഭയാണ് റിപ്പോര്‍ട്ട് നസ്‍കിയിരിക്കുന്നത്.
കമ്പനിയില്‍ നിന്ന് പുഴയിലേക്ക് പൈപ്പുകള്‍ മുഖേന തള്ളുന്ന രാസവിഷമാലന്യം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പി.സി.ബി) റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അറിയിച്ചിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി കമീഷന് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വേനലില്‍ രാസവിഷമാലിന്യം ഒഴുകിയെത്തി ചിത്രപ്പുഴയില്‍ വ്യാപകമായി മത്സ്യം ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്ത്തകന് എം.എന്‍.ഗിരി മനുഷ്യാവകാശ കമീഷന് നല്കിയ പരാതിയിലാണ് നഗരസഭ വിശദീകരണം നല്‍കിയത്.
കമ്പനിയുടെ ലൈലന്‍സ് നഗരസഭ പുതുക്കി നല്‍കരുതെന്നും പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2017-18 വര്‍ഷത്തെ ലൈസന്‍സ് അപേക്ഷയോടൊപ്പം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ബി ഗ്രേഡ് ലബോറട്ടറി അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്ന് നഗരസഭ കത്തില്‍ വ്യക്തമാക്കി.
കമ്പനിയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ആധികാരികത സംബന്ധിച്ച് പരിശോധിക്കാന്‍ നഗരസഭക്ക് സംവിധാനങ്ങളില്ലെന്നും അതുകൊണ്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ഹാജരാക്കുന്ന റിപ്പോര്‍ട്ടുകള്‍ രേഖകളായി സ്വീകരിച്ചാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നതെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: