ഓമല്ലൂര്‍: ഓമല്ലൂര്ഗ്രാമപഞ്ചായത്ത് കമ്മറ്റി ബിജെപി അംഗങ്ങള്‍ ബഹിഷ്ക്കരിച്ചു. അജണ്ടയില്ഉള്പ്പെടുത്തിയ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന അംഗങ്ങളുടെ ചോദ്യത്തിന് പ്രസിഡന്റിന് വ്യക്തമായ മറുപടിയില്ലാത്തതും ഗ്രാപഞ്ചായത്തംഗങ്ങളോടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ധാര്ഷ്ട്യത്തോടുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് യോഗം ബഹിഷ്ക്കരിച്ചതെന്ന് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് അറിയിച്ചു.
കോണ്‍ഗ്രസ്സ് അംഗങ്ങളും പഞ്ചായത്തുകമ്മറ്റി ബഹിഷ്ക്കരിച്ചു. പഞ്ചായത്തിലെ മാലിന്യസംസ്ക്കരണം കുറ്റമറ്റമറ്റതാക്കാന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്കഴിയുക എന്ന അംഗങ്ങളുടെചോദ്യത്തിന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമായ മറുപടിനല്കിയില്ലെന്ന് ബിജെപി അംഗം പറഞ്ഞു.
അതുപോലെ പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് ബോധവല്‍ക്കരണവും കര്‍ശനപരിശോധനയും നടത്തണമെന്ന് ഗ്രാമപഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പത്രവാര്‍ത്ത നല്കി നിരോധനം നടപ്പാക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും അംഗങ്ങള്കുറ്റപ്പെടുത്തുന്നു. ഇതിനിടയില്‍ പഞ്ചായത്ത് സെക്രട്ടറി അംഗങ്ങളോട് പരുഷമായി സംസാരിച്ചു.
ജനപ്രതിനിധികളോട് ഉദ്യോഗസ്ഥന് ഏറെനേരം ധാര്‍ഷ്ട്യത്തോട് സംസാരിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയെ നിയന്ത്രിച്ചില്ലെന്നും ബിജെപി പാര്‍ലമെന്റി പാര്‍ട്ടിനേതാവ് അഭിലാഷ് പറഞ്ഞു.ബിജെപിഅംഗങ്ങളായ സാജുകൊച്ചുതുണ്ടില്,ശാരദാകുമാരിഎന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: