കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. എസ്.എഫ്.ഐ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികളായ സുഹൈല്‍ സലീം (21) മുബശ്ശിര്‍ (20) നാഫില്‍ (20) എന്നീ വിദ്യാര്‍ത്ഥികളെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
20 അംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇരുമ്പ് വടികളും കല്ലുകളുമായാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കുണ്ട്. സംഭവത്തില്‍ അക്രമികളായ എസ്.എഫ്.ഐ ക്കാരെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: