കല്‍പ്പറ്റ : വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈനില്‍നിന്നും യാതൊരുവിധ അനുമതിയുമില്ലാതെ മീറ്റര്‍പോലും വെക്കാതെ കണക്ഷന് കൊടുത്ത സംഭവം ഒതുക്കിതീര്പ്പാക്കാന് അധികൃതര്‍ ശ്രമിക്കുകന്നതായി വാട്ടര്‍ അതോറിറ്റി ഉപഭോക്തൃ സംഘം ആരോപിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കണക്ഷന് എടുക്കുന്നതിനെ സംബന്ധിച്ച് അറിവില്ലാത്ത ഉപഭോക്താക്കളില്‍നിന്നും വന്‍തുക കൈപറ്റി രാത്രിയുടെ മറവില്‍ അനധികൃത കണക്ഷന് മീറ്റര്‍ പോലുമില്ലാതെ കൊടുക്കുന്ന മോഷ്ടാക്കളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. എന്നാല്‍ ഇത്തരത്തിലുള്ള മോഷ്ടാക്കളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. നിയമാനുസൃതമായി കണക്ഷന് എടുത്തവരുടെ പേരിലും വളരെ അവശതയുള്ള ആളുകള്‍ പൊതുടാപ്പില്‍നിന്നും പൈപ്പ് ഉപയോഗിച്ച് വെള്ളം എടുക്കുന്നു എന്ന പേരില്‍ വന്‍പിഴ ചുമത്തുന്ന ഉദ്യോഗസ്ഥര്‍ ഇത്തരം മോഷണത്തിനെതിരെ കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നും ഇക്കാര്യത്തിലെ ഉദ്യോഗസ്ഥ-കരാറുകാരുടെ കൂട്ടുകെട്ടിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിസാര്‍ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. കെ.ബേബി, സി.വി.ഏലിയാസ്, ഗോവിന്ദരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: