പുല്‍പ്പള്ളി : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട പെരിക്കല്ലൂര്‍ ഗവ. ട്രൈബല്‍ ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകുന്നു. പണികള്‍ പൂര്‍ത്തീകരിച്ചു. അവസാന മിനുക്ക് പണികളാണിനി കഴിയാനുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ട്രൈബല്‍ ഹോസ്റ്റല്ഇപ്പോള്പ്രവര്ത്തിക്കുന്നത് മുള്ളന്‍കൊല്ലിയിലെ ഒരു പഴയ സിനിമാ തിയ്യറ്ററിനുള്ളിലാണ്. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഇവിടെ ആദിവാസി കുട്ടികളുടെ ജീവിതവും ദുരിതപൂര്‍ണ്ണമാണ്. മാസം 25000 രൂപയോളം വാടക നല്‍കിയാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപയാണ് വാടകയിനത്തില്‍ വര്‍ഷംതോറും ട്രൈബല്‍ വകുപ്പ് നല്‍കുന്നത്. കോടികള്‍ ചെലവഴിച്ച് സ്വന്തം കെട്ടിടം പണികള്‍ പൂര്‍ത്തീകരിച്ചിട്ടും വാടക കെട്ടിടത്തില്‍ നിന്ന് മാറാന്‍ നടപടിയില്ല.
അടിയന്തിരമായി പെരിക്കല്ലൂര്‍ ട്രൈബല്‍ ഹോസ്റ്റലിന്റെ അവശേഷിച്ച പണികള്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: