പുല്‍പ്പള്ളി : ജില്ലയിലെ കലാലയങ്ങളെ ലഹരിവിമുക്തമാക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുല്‍പ്പള്ളിയിലെ രണ്ട് പിജി വിദ്യാര്‍ത്ഥിനികള്‍ മദ്യപിച്ച് കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. ഇതിനെതിരെ കോളേജ് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാതെ അവരെ സംരക്ഷിക്കുകയാണുണ്ടായത്.
വിദ്യാര്‍ത്ഥിനികള്‍ക്ക് മദ്യം വാങ്ങി നല്‍കിയത് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാ ണ്. പ്രമുഖ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായ ഇദ്ദേഹത്തെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണ്. പുല്‍പ്പള്ളിയിലെ ക്യാമ്പസുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ട് കാലം കുറെയായി. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ട പലരെയും പോ ലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ട് വരുന്നത് ചില രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാരാണ്. ലഹരിമാഫിയകളെ സംരക്ഷിക്കുന്ന രാ ഷ്ട്രീയ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡണ്ട് കെ.കെ.അരുണ്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.എം.ദിനു അദ്ധ്യക്ഷത വഹിച്ചു. അജേഷ് അമരക്കുനി, വിനു വീട്ടിമൂല, വി.ആര്.ജിതിന്, അമല്‍ അമ്പാടി, ഒ.എസ്.വിഷ്ണു, രഞ്ജിത്ത് ചെറ്റപ്പാലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: