കോപ്പൻഹേഗൻ: ഡെന്മാർക്കിലെ ബേക്കൻ അമ്യൂസ്മെന്റ് പാർക്കിൽ നടന്ന ലോക സാന്താക്ലോസ് കോൺഗ്രസ് ഏറെ കൗതുകമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ് കണക്കിന് ക്രിസ്മസ് അപ്പുപ്പന്മാരാണ് ഇത്തവണ അമ്യൂസ്മെന്റ് പാർക്കിൽ ഒത്തുകൂടിയത്.
ഈ വർഷത്തെ സാന്താക്ലോസ് സമ്മേളനം ഡെന്മാർക്കിൽ ജൂലൈ 24 മുതൽ 27 വരെയാണ് നടത്തുന്നത്. യുറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുമായിട്ടാണ് ക്രിസ്മസ് അപ്പുപ്പന്മാർ എത്തിയത്. ക്രിസ്മസ് രാവുകൾക്ക് പകിട്ടേകുന്ന ഈ അപ്പുപ്പന്മാർ ഏല്ലാ വർഷവും ഒത്തു കൂടാറുണ്ട്. 1957 മുതൽ ഇവരുടെ ഈ സമ്മേളനം നടക്കാറുണ്ട്.
ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും എത്തുന്ന സാന്താക്ലോസുകൾക്ക് തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും, ആഘോഷ പരിപാടികളെക്കുറിച്ചും പരസ്പരം ആശയം കൈമാറാൻ സാധിക്കുമെന്നതാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. ഏത് രാജ്യത്തു നിന്നുമുള്ള ക്രിസ്മസ് അപ്പുപ്പന്മാർക്കും ഈ സമ്മേളനത്തിൽ പങ്കെടുക്കാ. എന്നാൽ മികച്ച രീതിയിലുള്ള സാന്താക്ലോസ് വേഷമണിഞ്ഞ് വേണം ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്നതാണ് പ്രധാനമായിട്ടുള്ള നിബന്ധന. ഇതിനു പുറമെ ഒട്ടനവധി പരേഡുകളിലും സാന്താക്ലോസുകൾ പങ്കെടുക്കേണ്ടി വരും.
ഡെന്മാർക്ക്, സ്പെയിൻ, നോർവെ, പോളണ്ട്, ജപ്പാൻ, ഫിൻലൻഡ്, ഗ്രീൻ ലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുമായി സാന്താക്ലോസുകൾ ഇത്തവണ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: