കല്‍പ്പറ്റ : മടവൂര്‍ സി.എം.സെ ന്ററില്‍ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കാന്‍ നിയമനടപടിക്കൊരുങ്ങി മാജിദിന്റെ കുടുംബം. നീതി ലഭിക്കാന്‍ ഏതറ്റംവരെയുംപോകുമെന്നും ആക്ഷന്‍കമ്മറ്റി ഈ മാസം പതിനാലിനാണ് അഞ്ചാംമൈല്‍ പഴഞ്ചേരികുന്ന് ചിറയില്‍, മമ്മൂട്ടിയുടെ മകന് അബ്ദള്‍ മാജിദ് സെന്ററ്റില് വെച്ച് കൊലചെയ്യപ്പെട്ടത്
പതിമൂന്നിന് രാവിലെ, 7.30നാണ് മടവൂര്‍ സി.എം. സെന്ററില്‍ വെച്ച് മാജിദിന് കുത്തേറ്റത്, കുത്തേറ്റ മാജിദിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിചെങ്കിലും മരണപ്പെടുകയായിരുന്നു രാവിലെ, 7.30ന് സംഭവംനടന്നിട്ടും സെന്റര്അധി കൃതര്‍ വീട്ടുകാരെ വിവരമറിയച്ചത് 9.30 ന് മാത്രമാണ് പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ ഷംസുദീനെ അറസ്റ്റ് ചെയ്യതെങ്കിലും ദുരൂഹതകള്‍ മാറുന്നില്ല അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും ഡിജി പിക്കും പരാതി നല്‍കിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും വൈകിപ്പിക്കുന്നതായും മാജിദിന്റെ പിതാവ് മമ്മൂട്ടി പറയുന്നു. കൊലപാതകത്തിലെ ദുരുഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്കമ്മറ്റിക്കും രൂപീകരി ച്ചു. കുടുംബത്തിന് നീതി ലഭിക്കാന്‍ ഏത് അറ്റം വരെയും പോകുമെന്ന് കമ്മറ്റിഭാരവാഹികള്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: