ലക്കിടി: ഒറ്റപ്പാലം കഥകളി രംഗശാലയുടെ ആഭിമുഖ്യത്തില്‍ കഥകളിയിലെ വനിതാസംഗമത്തിന് കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍സ്മാരക വായനശാല വേദിയാകും.
രംഗശാലയുടെ പ്രതിമാസപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച വൈകിട്ട് ആറിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലവണാസുരവധം കഥകളിയിലാണ് വേഷക്കാരും പാട്ടുകാരും മുഴുവന്‍ വനിതകളാകുന്നത്.ഹനുമാനായി മിനി പനാവൂരും സീതയായി രജിത നരിപ്പറ്റയും കുശനായി ചെറുളിയില്‍ ഇന്ദുജയും ലവനായി അപര്‍ണ വാരിയരും വേഷമിടും.
ദീപ പാലനാട്, മീര രാംമോഹന്‍ എന്നിവര്‍ സംഗീതമൊരുക്കും. ശ്രീഹരി പനാവൂര്‍, സദനം ജയരാജന്, കലാമണ്ഡലം നാരായണന്‍നമ്പൂതിരി, സദനം ശ്രീനിവാസന്, കോട്ടയ്ക്കല്‍ കുഞ്ഞിരാമന് എന്നിവര്‍ പശ്ചാത്തലമൊരുക്കും.
കഥകളി ആചാര്യ കയ്പഞ്ചേരി കുഞ്ഞിമാളു അമ്മയ്ക്കുള്ള സമര്‍പ്പണമായാണ് കഥകളി അരങ്ങേറുന്നത്.ചേലനാട്ട് സുഭദ്ര കുഞ്ഞിമാളു അമ്മ അനുസ്മരണപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: