പുല്‍പ്പള്ളി : പുല്‍പ്പള്ളിയിലെ കലാലയങ്ങളില്‍ മദ്യ മയക്കു മരുന്ന് മാഫിയ പിടിമുറുക്കുന്നു. ഇവിടത്തെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തീരുന്നു. മയക്കു മരുന്നിനുവേണ്ടി തന്നെ ഒരു വന്‍ ശ്യംഖല ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ഇതിന്റെ വിപണന ശ്യംഖല.കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലെ ഒരു പ്രമുഖ കോളേജിലെ പിജി വിദ്യാര്‍ത്ഥിനികളും അതേ കോളേജിലെ വിദ്യാര്‍ത്ഥിയും കൂടി ക്ലാസ്സ് റൂമിലിരുന്ന് മദ്യപിക്കുകയും മദ്യലഹരിയില്‍ ക്ലാസ്സ്റൂമില്‍ അഴിഞ്ഞാടുകയും ചെയ്തു. ഇത് കണ്ട് വന്ന അദ്ധ്യാപകരെ അസഭ്യവര്‍ഷംകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടത്. കോളേജിന് പുറത്ത് പോയി മദ്യം വാങ്ങികൊണ്ടുവരികയും വിദ്യാര്‍ത്ഥിനികള്‍ക്ക് ഒപ്പം ഇരുന്ന് മദ്യപിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ പോലും വേണ്ട നടപടി എടുക്കുവാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ വിദ്യാര്‍ത്ഥിക്കെതിരെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്ന വിദ്യാര്‍ത്ഥികളെ മറ്റ് പലതര ചൂഷണങ്ങള്‍ക്കും ഇരയാകുന്നു.പുറത്തുനിന്നും വന്ന് ഹോസ്റ്റലുകളില്‍ താമസിച്ച് വിദ്യാഭ്യാസം നടത്തുന്ന കുട്ടികളെയാണ് മാഫിയാ സംഘം വലയിട്ട് പിടിക്കുന്നത്.
നിയമപാലകരുടേയും കോളേജ് അധികൃതരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ വിമുഖത കാണിക്കുകയാണ്. സമൂഹത്തിന് മാതൃകയാകേണ്ട ഈ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വിദ്യാര്‍ത്ഥിനികളും മദ്യപിക്കുന്നത് എന്നത് ഞെട്ടലോടെയാണ് നാട്ടുക്കാര് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: