പത്തനംതിട്ട : എസ് എഫ്ഐ സംസ്ഥാന സമിതിയംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ കെ. ജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഇല്ലെന്നും തര്‍ക്കം.സിപിഎം തണ്ണിത്തോട് സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന ജയകൃഷ്ണനെ തണ്ണിത്തോട് ലോക്കല്‍ കമ്മറ്റിയാണ് പാര്‍ട്ടിയില്‍നിന്നും സസ്പെന്റുചെയ്തതെന്നാണ് സൂചന. അതേസമയം ജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു പറയുന്നു. സിപിഎം കോന്നി ഏരിയാകമ്മറ്റിയിലെ രൂക്ഷമായ വിഭാഗീയതയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് പറയുന്നത്.തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറിയും കോന്നിയില്‍ നിന്നുളള ജില്ലാ കമ്മറ്റിയംഗവുമാണ് പുറത്താക്കലിനു പിന്നിലെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.തണ്ണിത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്യൂണ്‍ നിയമനത്തിലെ അഴിമതിക്കെതിരെ മേല്‍ഘടകങ്ങള്‍ക്ക് പരാതി കൊടുത്തതിലുളള പ്രതികാരമാണ് പുറത്താക്കലില്‍ കലാശിച്ചതത്രേ. ജയകൃഷ്ണന് എതിര് രാഷ്ട്രീയ കക്ഷികളില്‍ പെട്ടവരുമായി ചേര്‍ന്ന് പാര്‍ട്ടിക്ക് ദോഷം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതാണ് സസ്പെന്ഷന് കാരണമെന്നാണ് പ്രചരണം.എസ്എഫ്ഐയുടെ ജില്ലാ ഭാരവാഹികളും സംസ്ഥാന സമിതിയംഗങ്ങളുമായവര്ക്കെതിരെ പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ അനുവാദമില്ലാതെ നടപടിയെടുക്കാനാവില്ലെന്ന ചട്ടം മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: