കാഞ്ഞങ്ങാട്: സേവാഭാരതി കാഞ്ഞങ്ങാടിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. ആര്‍എസ്എസ് പ്രാന്തീയ സേവാപ്രമുഖ് വിനോദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.വി.ലക്ഷ്മണന് അദ്ധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണന്, എച്ച്.ആര്.അമിത് കുമാര്‍, രാധാകൃഷ്ണന്, ജില്ല പ്രചാരക് മനുമോഹന്‍, ബിജെപി ജില്ല ജന.സെക്രട്ടറി എ.വേലായുധന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സേവാഭാരതിയുടേയും മാതൃസമിതിയുടേയും ഭാരവാഹികളെ തെരെഞ്ഞെടുത്തു.
കെ.വി.ലക്ഷ്മണന് (പ്രസിഡന്റ്), കെ.ബാലകൃഷ്ണന് (ജന.സെക്രട്ടറി), അമിത്ത്കുമാര് (ഖജാന്‍ജി), കെ.ജനാര്‍ദ്ദന്‍, ദാമോദന്‍ എഞ്ചിനീയര്‍, കെ.വി.ഗോവിന്ദന്, ഉമേഷ് കാമ്മത്ത്, ഗോപാലകൃഷ്ണന് (രക്ഷാധികാരികള്‍) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: