ശ്രീകൃഷ്ണപുരം: കേരള ബ്ലാസ്റ്റേര്‍സ് എഫ്സി ജില്ലയിലെ പരിശീലനകേന്ദ്രങ്ങളായ ഫുട്ബാള്‍ സ്കൂളുകളിലേക്ക് കഴിവുറ്റ കുട്ടികളെ തെഞ്ഞെടുക്കുന്നു.
ജില്ലയില്‍ അഞ്ചിടത്താണ് ബ്ലാസ്റ്റേര്‍സിന് സ്വന്തം പരിശീലന കേന്ദ്രങ്ങള്‍ വരുന്നത്. എലപ്പുളളി ബ്രദേഴ്സ് ക്ലബ്, ചെര്‍പ്പുളശേരി ശബരി സ്കൂള്‍, എടത്തനാട്ടുകര സ്കൂള്‍ ,ശ്രീകൃഷ്ണപുരംഹയര് സെക്കന്‍ഡറി സ്കൂള്‍, അഴിയന്നൂര്‍ എയുപിസ്കൂള്‍ എന്നിവിടങ്ങളിലാണ്കേന്ദ്രങ്ങള്.
10,12,14,16വയസിനു താഴെയുളളവരുടെ വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം.കേരള ബ്ലാസ്റ്റേര്‍സ് ടെക്നിക്കല്‍ ഡയറക്ടര്‍ തോങ് ബോയ് സിങ്തോയുടെ നേതൃത്വത്തില്‍ പ്രമുഖരായ പരിശീലകര്‍ പങ്കെടുക്കും.
ആഴ്ചയില്‍ മൂന്നു ദിവസമാണ്പരിശീലനം.സംസ്ഥാനത്തെ ഫുട്ബാള്‍ വികസനത്തിനായി കേരള ബ്ലാസ്റ്റേര്‍സ്, കേരള ഫുട്ബാള്‍ അസോസിയേഷന്, സ്ക്കേര്ലൈന്എന്നിവചേര്ന്ന്നടപ്പിലാക്കുന്നഫുട്ബാള് സ്കൂള്‍ പദ്ധതിയുടെ ഭാഗമായാണ് മിടുക്കരായ താരങ്ങളെ കണ്ടെത്തുന്നത്.പ്രവേശനത്തിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പ്രാഥമിക സെലക്ഷന് ട്രയല്‍സ് വഴിയാണ് പ്രവേശനം നല്‍കുക.
ആദ്യഘട്ടം പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് ജില്ലാ തല ഫുട്ബാള്‍ ഡവലപ്മെന്റ്സെന്ററുകളിലേക്ക്പ്രവേശനക്കയറ്റംനല്കും. അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും പദ്ധതിയുടെ സ്കോര്ലൈന്ജില്ലാകോഓര്ഡിനേറ്റര് സുജിത്തുമായി ബന്ധപ്പെടണം.7902623982.
പ്രതികരിക്കാൻ ഇവിടെ എഴുതുക: