കൊല്ലങ്കോട്: വടവന്നൂര്‍ വൈദ്യുതിഭവന്റെ കീഴിലുള്ള കാരപ്പറമ്പ്സത്രം ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഒരുമാസം കഴിഞ്ഞിട്ടും ചാര്‍ജ് ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കാരപ്പറമ്പിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പ്രദേശവാസി കെ.വി.സുബ്രഹ്മണ്യന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനുവദിച്ചുകിട്ടിയതാണ് കാരപ്പറമ്പില്‍ സ്ഥാപിച്ച ട്രാന്‍ഫോര്‍മര്‍.
കാര്‍ഷിക ആവശ്യത്തിനായി മോട്ടോറുകളുടെ പ്രവര്‍ത്തനം മൂലം ഗാര്‍ഹിക വോള്‍ട്ടേജ് കുറയുന്നത് പരിഹരിക്കാന്‍ വേണ്ടിയാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ അനുമതിയായത്.
പണികളല്ലാം പൂര്‍ത്തീകരിച്ച ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്ത് ഉടന്‍ പ്രവര്ത്തനമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാനാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: