കൊല്ലങ്കോട്: കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞതിനാല്‍ കാര്‍ഷിക മേഖലയിലുള്ള കര്‍ഷകരുടെ ആശങ്ക കൂടിയതോടെ മങ്കര ചുള്ളിയാര്‍ഡാമുകളില്‍ വെള്ളം എത്തിക്കുന്നതിനായി കെ.ബാബു എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം മൂലത്തറ കമ്പാലത്തറ ഏരികള്‍ സന്ദര്‍ശിച്ചു.
കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനുള്ള മീങ്കര ഡാമിലെ ജലവിതാനം ഉയരാത്തതില്‍ കാര്‍ഷിക മേഖലയ്ക്കും കുടിവെള്ളത്തിനും കടുത്ത ക്ഷാമം നേരിടുമെന്നതിനാല്‍ മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിന് ശ്രമത്തിനായാണ് ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചത്. മൂലത്തറ ഏരിയില്‍ വെള്ളം ഇല്ലാത്തതും, കമ്പാലത്തറ ഏരിയിലെ വെള്ളത്തിന്റെ കുറവും മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കാന്‍ പ്രയാസകമാകും. എന്നാല്‍ മഴ ലഭിക്കുന്ന മുറയ്ക്ക് തമിഴ്നാട്ടില്‍ നിന്നു എത്തുന്ന വെള്ളം മണക്കടവ് വിയറില്‍ നിന്നും ഫ്ലഡ് വാട്ടര്‍ എന്നത് മൂലത്തറയില്‍ എത്തിയാല്‍ ചിറ്റൂര്‍ പുഴയ്ക്കും ഇടതുകെനാല് വഴി കബാലത്തറ ഏരിയില്‍ എത്തിച്ചാല്‍ മാത്രമേ കാര്‍ഷിക മേഖലയ് രക്ഷപ്പെടുത്താനും കുടിവെള്ളത്തിനുമായി മീങ്കര ഡാമിലെ ജലവിതാനം ഉയര്‍ത്തുന്നതിനും കഴിയൂ.
പറമ്പിക്കുളം തൂക്കക്കടവ് പരിവാരിപ്പള്ളം തിരുമൂര്‍ത്തി ഡാമുകളിലെ ജലവിതാനം താഴ്ന്നതോടെ കേരളത്തിലേക്ക് ഒഴുകി വരുന്ന വെള്ളത്തിന്റെ അളവിലുണ്ടായ കുറവാണ് മൂലത്തറ ഏരിയില്‍ വെള്ളത്തിന്റെ കുറവിന് കാരണമായത്. നിലവിലുള്ള വെള്ളം കമ്പാലത്തറ ഏരിയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതായും അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ചാര്‍ജുള്ള കൊഴിഞ്ഞാമ്പാറന് പറഞ്ഞു. ജലവകുപ്പ് ഉദ്യോഗസ്ഥരുമായി കെ.ബാബു എംഎല്‍എ ചര്‍ച്ച നടത്തി.
എംഎല്‍എയോടൊപ്പം മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ്, തിരു ചന്ദ്രന്, കണ്ടമുത്തന്‍, ദേവി ദാസ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: