മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കാഞ്ഞിരപ്പുഴ ഡാമിന്റെ അറ്റകുറ്റപ്പണികളില്‍ അഴിമതിയുണ്ടെന്നാരോപിച്ചുകൊണ്ട് വാര്‍ഡ് മെമ്പര്‍ റഫീക്.ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
വിജിലന്‍സ് സിഐ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാം സൈറ്റും ഗ്രൗട്ടിങ്ങ് നടക്കുന്ന ഭാഗവും ചുറ്റുമതിലും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്ള അഴിമതി അന്വേഷിക്കുന്നത്. പരാതിയില്‍ പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് സിഐ പറഞ്ഞു. പരാതിയും എസ്റ്റിമേറ്റും പരിശോധിച്ച ശേഷം പൊരുത്തക്കേട് കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടേകാല്‍ കോടി രൂപയുടെ വര്‍ക്കാണ് ഇവിടെ നടക്കുന്നത്. ചുറ്റുമതില്‍ നിര്‍മ്മാണം, പഴയകല്ല് പറിച്ചുനാട്ടല്, പാരപ്പറ്റിന്റെ നിര്‍മ്മാണം, 4 ഷട്ടര്സ്ട്രോക്കിന്റെ ചിപ്പിങ്ങ് ആന്റ് ഗ്രൗട്ടിങ്ങ് എന്നിവയുടെ വര്‍ക്ക് പന്ത്രണ്ടേകാല്‍ കോടിയില്‍ ഇരുപത് ശതമാനം ബിലോ വിലക്കാണ് ഏറ്റെടുത്തത്.
റീ എസ്റ്റിമേറ്റ് കഴിഞ്ഞതിനേക്കാളും മോശ അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പാരപ്പെറ്റിന്റെ മോശഭാഗങ്ങള് അവിടെ നിര്‍ത്തി ബലമുള്ള ഭാഗങ്ങള്‍ പൊളിച്ചിട്ടുണ്ടെന്നും, ഡാമിന്റെ അകഭാഗം ചീപ്പിങ്ങ് ചെയ്ത ശേഷം അഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍ ഗ്രൗട്ടിങ്ങ് നടത്തേണ്ടതിന് പകരം 3.2 സെന്റീമീറ്റര്‍ ആഴത്തില്‍ ഗ്രൗട്ടിങ്ങ് ഇടുന്നതില്‍ കാര്യമില്ല. മേലുദ്യോഗസ്ഥന്റെ നടപടികളില്‍ ശ്രദ്ധ കൊടുക്കാതെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സ്വാര്‍ത്ഥ താത്പര്യമാണ് ഇതിന്റെ പിന്നിലെന്നുമാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.
പത്ത് പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രി, വകുപ്പ്മന്ത്രി, കലക്ടര്‍, ചീഫ് എഞ്ചിനീയര്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മെമ്പര്‍ റഫീക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരേയും, വാര്‍ഡ് മെമ്പറേയും ഡാം സൈറ്റില്‍ പ്രവേശിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തടഞ്ഞത് വിവാദമായി. ഡാമിന്റെ പ്രവര്‍ത്തനം നോക്കിക്കാണുവാന്‍ സമ്മതിക്കില്ലെന്നും പോലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി.
പിന്നീട് മാധ്യമ പ്രവര്‍ത്തകരെ ഫോട്ടോയോ വീഡിയയോ എടുക്കരുതെന്ന നിലപാടിലാണ് കയറുവാന്‍ അനുവദിച്ചത്. ഡാമിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 18 കോടി രൂപയാണ്. ഇതില്‍ പന്ത്രണ്ടേകാല്‍ കോടി രൂപയാണ് ഗ്രൗട്ടിങ്ങിന് മാത്രം. 81 ലക്ഷം രൂപ പാരപ്പെറ്റ് കെട്ടി പ്ലബ്ബിങ്ങ് നടത്തുവാന്‍, 38 ലക്ഷം രൂപ കണ്‍സ്ട്രക്ഷന്‍ ജോയിന്റ് അടക്കുന്നതിന് (എന്നാല്‍ അത് പൂര്‍ത്തിയാക്കിയിട്ടില്ല), 31 ലക്ഷം ഡാമിനകത്ത് കരിങ്കല്‍ ചെക്കിംഗിന് വേണ്ടി, 1.81 കോടി രൂപ ചുറ്റുമതില്‍ കെട്ടലിനും ഗാലറി-ടാറിങ്ങ് എന്നിവക്കാണ്.
പത്തോളം നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഴിമതി നടന്നതായിട്ടാണ് പരാതിയില്‍ പറയുന്നത്. ബിജെപി കോങ്ങാട് മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത്, വീരാന്‍കുട്ടി, കോണ്‍ഗ്രസ് നേതാവ് ചെറുകര ബേബി എന്നിവര്‍ ഡാം പരിസരത്ത് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: