പത്തനംതിട്ട; ജില്ലാ ജനറല്‍ ആശുപത്രിയിലെ ചോര്‍ന്നൊലിക്കുന്നതും ഇടിഞ്ഞു വീഴാറായതുമായ ഫാര്‍മസി കെട്ടിടത്തില്‍ താല്‍ക്കാലികമായി റൂഫ് സ്ഥാപിക്കുന്നതിന് മുനിസിപ്പല്‍ സെക്രട്ടറി നല്കിയ 13ലക്ഷത്തിന്റെ പ്ളാന്‍ തളളി. സബ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ പുതിയ പ്ലാന്‍ തയ്യാറാക്കും.മൂവായിരം ചതുരശ്ര അടിയിലുളള കെട്ടിടത്തില്‍ റൂഫിടുന്നതിന് 13ലക്ഷം എന്തിനെന്ന ചോദ്യം മാനേജിംഗ് കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സബ് കമ്മറ്റിയെ ചുമതലയേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: