പള്ളുരുത്തി: ഗ്രാമത്തെ അറിഞ്ഞും, മഴയില്‍ കുതിര്‍ന്നും ഒരുദിനം മുഴുനീള മഴയാത്ര നടത്തി. മുപ്പത് അംഗ സംഘം ഗ്രാമീണര്‍ക്ക് പരിസ്ഥിതിയുടെ പുതു സന്ദേശം കൈമാറി. പള്ളുരുത്തി വൈ .സി. സി ട്രസ്റ്റാണ് വ്യത്യസ്ത യാത്ര നടത്തി ശ്രദ്ധ നേടിയത്. കുമ്പളങ്ങി വാല്‍മുതുക് പ്രദേശത്ത് നിന്ന് ആരംഭിച്ച യാത്ര ചെല്ലാനം ഗ്രാമാതിര്‍ത്തിയില്‍ സമാപിച്ചു. യാത്രയിലുടനീളം നാടന്‍ പാട്ടുകളും ,കവിതകളും ചൊല്ലിയുള്ള യാത്രവേറിട്ട അനുഭവമാക്കി. ഗ്രാമത്തിലെ ഒഴിഞ്ഞ കോണുകളില്‍ കണിക്കൊന്ന, ആര്യവേപ്പ്, തല്ലിമരം, മാവ്, പുളി ,തുടങ്ങിയ വൃക്ഷങ്ങളും നട്ടു. മരങ്ങള്‍ക്ക് വെള്ളം ഒഴിക്കാന്‍ ഗ്രാമവാസികള്‍ക്ക് പ്രത്യേക പാത്രങ്ങളും കൈമാറി മഴയാത്ര ഗ്രാമവിശുദ്ധി വീണ്ടെടുക്കാനും, പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യാത്ര നയിച്ച പി.എസ്.വിപിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: