മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ പോലീസ് കുബേര റെയ്ഡ് നടത്തി. ബ്ലേയ്ഡുപലിശക്കാര്ക്കെതിരെയും അനധികൃത വായ്പ നല്‍കുന്നവര്‍ക്കുമെതിരെയുള്ള നിയമ നടപടിയുടെ ഭാഗമായാണ് കുബേര റെയ്ഡ് നടന്നത്. പശ്ചിമ കൊച്ചി കേന്ദ്രീകരിച്ച് ദിവസ – ആഴ്ച പലിശ വായ്പ വ്യാപകമായി നടക്കുന്നതായി പരാതികളുയര്‍ന്നിരുന്നു. തമിഴ്നാട്ട് സംഘങ്ങളും മാഫിയ സംഘങ്ങളും ഇപ്രകാരം പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കുബേര റെയ്ഡ് നടപടിയില്‍ 20-ല്‍ ഏറെ പേര്‍ക്കെതിരെ നടപടികളെടുത്തിരുന്നു. മത്സ്യതൊഴിലാളി മേഖലയും ചെറുകിട കച്ചവടക്കാരും മാര്‍ക്കറ്റുകളിലെ ചില്ലറ വില്പനക്കാരുമാണ് ഇവരുടെ അമിത പലിശ നീരാളിപ്പിടുത്തത്തിന്റെ ഇരകളാകുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചുണ്ടിക്കാട്ടി. ഇന്നലെ രാവിലെയാണ് പോലീസ് സംഘം സംയുക്ത റെയ്ഡ് നടത്തിയത്. ഫോര്‍ട്ടുകൊച്ചിയില്‍ നാലും മട്ടാഞ്ചേരിയില്‍ രണ്ടും പള്ളുരുത്തിയില്‍ മുന്നും ഹാര്‍ബറില്‍ രണ്ടും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. രാജ്കുമാര്, സന്തോഷ് കുമാര്‍ ,അനീഷ് എന്നീ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് പോലീസ് സ്റ്റേഷനുകളിലെ പരിധിയില്‍ ഒരേ സമയം പതിനൊന്ന് കേന്ദ്രങ്ങളിലാണ് കുമ്പേര റെയ്ഡ് നടന്നത് ‘ഇതില്‍ ഹാര്‍ബര്‍ ദേശത്ത് ഒരു തമിഴ്നാട് സ്വദേശിയുടെ വീടും റെയ്ഡ് നടത്തിയിട്ടുണ്ട്. റെയ്ഡില്‍ രേഖകളൊന്നും കണ്ടെത്തിനായില്ലെന്നും പലരെയും താക്കീത് നല്‍കിയതായും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. പോലീസിന്റെ ഓപ്പറേഷന്‍കുബേര
റെയ്ഡ് വിവരം ചോര്‍ന്നതാണ് പലരും രക്ഷപ്പെടാനിടയാക്കിയതെന്നും ആരോപണമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: