കല്‍പ്പറ്റ: സിവില്‍ സ്റ്റേഷന് പരിസരം പഌസ്റ്റിക്ക്, ഫഌക്സ് രഹിതമാക്കുന്നതിനായി ജില്ലാ കലക്ടര്‍ എസ്. സുഹാസ് വിവിധ സര്‍വീസ് സംഘടനകള്‍, എസ്റ്റേറ്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സിവില്‍ സ്റ്റേഷന് പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിന്റെ മുന്നോടിയായി പരസ്യങ്ങള്‍ പതിക്കാനായി പ്രത്യേക ഇടങ്ങള്‍ വേര്‍തിരിച്ച് നല്‍കാനും, അവിടെ മാത്രം പോസ്റ്ററുകള്‍ പതിക്കുവാനും നിര്‍ദേശം നല്കി. സിവില്‍ സ്റ്റേഷന് കാര്യാലയത്തിന്റെ പുറമേയുള്ള മതില് പരസ്യ/ഫഌക്സ് രഹിതമായി പ്രഖ്യാപിക്കും.ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും.അതത് ഓഫിസ് മേധാവികള്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ കള്കടര്‍ അറിയിച്ചു. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ശുചിത്യ മിഷന്റെ നേതൃത്വത്തില്‍ കമ്പോസ്റ്റിംഗ് യൂണിറ്റ്, ഇന്‍സിനെറേറ്റര്‍ എന്നിവ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: