കാട്ടിക്കുളം :വയനാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് ഇന്നും ജീവിതമാര്ഗംക്ഷീരമേഖലയാണെന്ന് ഒ.ആര്.കേളു എംഎല്‍എ. മാനന്തവാടി ബ്ലോക്ക് ക്ഷീരസംഗമം പനവല്ലിയില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരവികസനവകുപ്പ്, ബ്ലോക്ക്പഞ്ചായത്ത്, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, പനവല്ലി ക്ഷീരോല്പാദക സഹകരണ സംഘം, മാനന്തവാടി ബ്ലോക്കിലെ ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗമം നടന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് അധ്യക്ഷയായിരുന്നു. മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ഷീരകര്‍ഷകരുടെ മക്കളെ ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കന്നുകാലി പ്രദര്‍ശനം തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. വി.വേലായുധന് അധ്യക്ഷനായിരുന്നു. തുടര്‍ന്ന് നടത്തിയ ക്ഷീരവികസന സെമിനാറില്‍ കാര്‍ഷിക മേഖലയിലും, സമ്പദ്വ്യവസ്ഥയിലും ക്ഷീരമേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ കോഴിക്കോട് ക്ഷീരപരിശീലനകേന്ദ്രം പ്രിന്‍സിപ്പാള്‍ എം.കെ.പ്രകാശ്, അത്യുല്പാദന ശേഷിയുള്ള പശുക്കളുടെ പരിപാലനം എന്ന വിഷയത്തില്‍ എടവക വെറ്ററിനറി സര്ജന് ഡോ കെ.എസ്.സുനില്‍ എന്നിവര്‍ ക്ലാസെടുത്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍.പ്രഭാകരന്, ജനപ്രതിനിധികളായ ഗീതാബാബു, കെ.കെ.സി.മൈമൂന, സതീഷ് കുമാര്‍, എന്‍.എം. ആന്റണി, ഡാനിയേല്‍ ജോര്‍ജ്ജ്, ഫാത്തിമ ബീഗം, ബിന്ദുജോണ്‍, കമര്‍ലൈല, ശ്രീജ ഉണ്ണി, കെ.ആര്.വാസുദേവന്‍, പി.ടി.ബിജു, മാനന്തവാടി ക്ഷീരവികസനഓഫീസര്‍ എന്‍.എസ്.അജിതംബിക എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: